വീഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വീഡിയോ കോള്‍ ചെയ്യുന്നതില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ് രംഗത്ത്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. വീഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം? വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി….

Read More

പുത്തൻ അപ്‌ഡേറ്റിന് ഒരുങ്ങി വാട്‌സ്ആപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നതിൽ ഒരു മടിയുമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ വാട്‌സ്ആപ്പ്. 2015ല്‍ ആരംഭിച്ചതിന് ശേഷം വാട്‌സ്‌ആപ്പിലെ മെസേജ്, കോളിംഗ്, വീഡിയോ കോളിംഗ്, ഫയല്‍ അയക്കല്‍ രീതികളിലൊക്കെ ഒരുപാട് മാറ്റങ്ങളും പുതുമയും സൃഷ്ട്ടിച്ചു. ഈ അടുത്തകാലത്ത് അനേകം പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വാട്‌സ്ആപ്പ് എആര്‍ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വാട്‌സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്…

Read More

‘ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണം’; പ്രമേയം പാസ്സാക്കി യു.എൻ മനുഷ്യാവകാശസമിതി

ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ. മനുഷ്യാവകാശസമിതി പാസാക്കി. 48 അംഗസമിതിയിൽ 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ആറുരാജ്യങ്ങൾ എതിർത്തു. ഇന്ത്യയടക്കം 13 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിരീക്ഷിക്കാനും ഇസ്രയേൽസൈന്യത്തിന് ലഭിക്കുന്ന ആയുധങ്ങൾ പലസ്തീൻ ജനതയ്ക്കുനേരേ ഉപയോഗിക്കുന്നില്ലെന്നുറപ്പുവരുത്താനും സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യരാശിക്കുമേലുള്ള യുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയായിരിക്കുമെന്നും പ്രമേയം പറയുന്നു. അടിയന്തരവെടിനിർത്തൽ, കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കൽ, ഗാസയ്കുമേൽ ഇസ്രയേലേർപ്പെടുത്തിയ സമ്പൂർണഉപരോധം പിൻവലിക്കൽ എന്നിവയും പ്രമേയം…

Read More

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് കോടതി

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽവെച്ച് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയിൽനിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2011-ലാണ് ദമ്പതിമാർ വിവാഹിതരായത്. എന്നാൽ, സ്വാഭാവിക ഗർഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാർ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗർഭം ധരിക്കാനായില്ല. ഇതോടെയാണ് ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ആംഭിച്ചത്. ഗർഭം ധരിക്കാൻ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ്…

Read More

‘അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; കൽക്കട്ട കോടതി

ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഡാർലിങ് എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കൽക്കട്ട കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷൻ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാർലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി. ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ‘എന്താ ഡാർലിങ് എനിക്ക് പിഴയിടാൻ വന്നതാണോ’ എന്നാണ് ജനക് റാം പൊലീസ് കോൺസ്റ്റബിളിനോട്…

Read More