മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നു; വയനാട് ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം: കുഞ്ഞാലിക്കുട്ടി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എത്രത്തോളം പണം കിട്ടിയാലും തികയാത്ത സ്ഥിതിയാണ്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും എത്രത്തോളം സംഭാവന നൽകാൻ ആകുമെന്ന് യോഗത്തിന് ശേഷം അറിയാൻ ആകും. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കിൽ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കും. പുനരധിവാസം വൈകിയതിൽ ദുരന്തബാധിതർക്ക് പരിഭവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ…

Read More

‘ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണം’; ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളെന്ന് ഖമേനി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹുവിന് ഉൾപ്പെടെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടല്ല, വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഖമേനി രം​ഗത്തെത്തിയിരിക്കുന്നത്.  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ​ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അൽ മസ്‌റിക്കും എതിരെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട്…

Read More

ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; യോഗം വിളിച്ച് യുഎൻ, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

ഇസ്രായേലിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിന്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി…

Read More

എന്നെ വഞ്ചകനായി മുദ്രകുത്തി; പ്രണയ പരാജയങ്ങളെക്കുറിച്ച് രണ്‍ബീര്‍

ബോളിവുഡിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. അഭിനയ മികവ് തന്നെയാണ് രണ്‍ബീറിന്റെ കരുത്ത്.  സിനിമകളെപ്പോലെ തന്നെ രണ്‍ബീറിന്റെ വ്യക്തിജീവിതവും വലിയ ചര്‍ച്ചയായിട്ടുണ്ട്. നടിമാരുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം വലിയ വിവാദമായി. ഈ പ്രശ്‌നങ്ങളെല്ലാം തനിക്ക് പുതിയ പേരുകള്‍ ചാര്‍ത്തി തന്നുവെന്ന് രണ്‍ബീര്‍ പറയുന്നു. നിഖില്‍ കാമത്തിന്റെ പോഡ് കാസ്റ്റിലാണ് താരം മനസ്സുതുറന്നത്. ”ബോളിവുഡിലെ രണ്ട് മുന്‍നിര നായികമാരുമായി എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ കാസനോവ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നെ വഞ്ചകനായി…

Read More

സ്വന്തം കല്യാണമാണെങ്കിലും ആരും എന്നെ വിളിച്ചില്ല: ധ്യാന്‍

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളെക്കാളും അഭിമുഖമാണ് ഹിറ്റാവാറുള്ളതെന്ന് നടനും സമ്മതിച്ച കാര്യമാണ്. മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ തമാശ കളിച്ചു നടക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് ധ്യാന്‍ പറയാറുണ്ട്. അങ്ങനെ തന്റെ വിവാഹത്തിന് പോലും കൃത്യ സമയത്ത് എത്താത്തതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കഥകള്‍ മുന്‍പ് വൈറലായിരുന്നു. കണ്ണൂര്‍ വെച്ച് നടത്തിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവാത്തതും ഭാര്യയായ പെണ്‍കുട്ടി വിളിച്ചതിനു ശേഷമാണ് താന്‍ അവിടേക്ക് പോയതെന്നും താരം…

Read More

വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി; നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും.  വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും…

Read More

ചിമ്പുവിൻ്റെ ആ വാക്കുകൾ ജീവിതത്തിൽ മറക്കില്ല; പൃഥ്വി

റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയത്. ഇക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻപറ്റാത്ത ഒരഭിപ്രായം പറഞ്ഞയാളേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഈയാഴ്ച റിലീസ് ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ക്ലബ് എഫ്.എമ്മിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചതിന് തനിക്ക് ലഭിച്ച അമൂല്യമായ ഒരു അഭിനന്ദനത്തേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. തമിഴ് നടൻ ചിമ്പുവാണ്…

Read More