
‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’; കാലിക്കറ്റ് സർവ്വകലാശാലയില്‍ ഗവർണർക്കെതിരെ കറുത്ത ബാനർ
കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്.എഫ്.ഐ. ഗവർണർക്കെതിരെ സർവകലാശാലാ കാംപസിൽ ബാനറുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ‘സംഘി ചാൻസലർ തിരിച്ചുപോകണം’ എന്നുൾപ്പെടെയുള്ള സന്ദേശമടങ്ങിയ ബാനറുകളാണ് കാംപസ് കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ചത്. ഇന്ന് രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് കാംപയിൽ ഒരുക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് എത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി…