കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീ.സോൺ കലോത്സവത്തിനിടെ ഉണ്ടായ ആക്രമണം ; പ്രശ്നം തുടങ്ങി വെച്ചത് എസ്എഫ്ഐ എന്ന് ചെയർപേഴ്സൺ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ കലോത്സവത്തിനിടെ ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ പറഞ്ഞു. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ്‌യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണ്. എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐ അക്രമമെന്നും അവര്‍ കുറ്റപ്പെടുത്തി അതേസമയംോ എസ്എഫ്ഐ പ്രവർത്തകർ കാറിലും ബൈക്കിലും പിന്തുടർന്ന് ആക്രമിച്ചുവെന്ന് ആംബുലൻസ് ഡ്രൈവർ വൈഭവ് പറഞ്ഞു. പ്രാണരക്ഷാർത്ഥമാണ്…

Read More

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള- കാലിക്കറ്റ് സർവകലാശാലകൾ ഫീസ് കൂട്ടുന്നു ; നാളെ പഠിപ്പ് മുടക്കി സമരത്തിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള- കാലിക്കറ്റ് സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയെന്നാരോപിച്ച് കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. സമര പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച (2024 നവംബർ 14) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് ഫീസ് വർദ്ധിപ്പിച്ചു കൊണ്ട് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നതെന്ന് കെഎസ്‍യു…

Read More

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ വിശദീകരണം തേടി ഗവർണർ

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ വിശദീകരണം തേടി ഗവർണർ. പ്രൊഫസർ നിയമനത്തിൽ പട്ടിക ജാതി വിഭാ?ഗത്തിനായുള്ള സംവരണം പാലിച്ചില്ലെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. 2022ൽ കാലിക്കറ്റ് സർവകലാശാല വിവിധ വകുപ്പുകളിലേക്ക് നടത്തിയ 24 പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനെത്തിനെരെയാണ് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ റഷീദ് അഹമ്മദ് നൽകിയ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ. പരാതിയിലെ കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.

Read More

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു – എംഎസ്എഫ് സഖ്യം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്. ചെയര്‍പേഴ്സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.

Read More

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. നെരത്തേ സെനറ്റ് യോ​ഗത്തിനെത്തിയവരെ എസ്എഫ്ഐ തടഞ്ഞിരുന്നു. തുടർന്നാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്….

Read More

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധം; സെനറ്റ് അംഗങ്ങളെ തടഞ്ഞു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് യോഗം ചേരവേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവീൺകുമാർ, മനോജ് സി, ഹരീഷ് എ വി, പദ്മശ്രീ ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ തുടങ്ങിയവരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താൻ എസ്എഫ്ഐ പ്രതിഷേധിച്ചത്. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിന്റെ ഇരു കവാടങ്ങളിലുമായാണ്…

Read More

സെമിനാറിൽ നിന്ന് വിട്ടുനിന്നു; കോഴിക്കോട് സർവകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറോട് രാജ്ഭവൻ വിശദീകരണം തേടും. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു. പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലർ വിശദീകരണം തേടിയിരുന്നു.

Read More

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് ഇന്ന് പൊതുപരിപാടി; വൻ സുരക്ഷ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം. ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്. അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ…

Read More

എസ് എഫ് ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിനുള്ളിൽ റോഡിലൂടെ ഇറങ്ങി നടന്നുകൊണ്ടാണ് തനിക്കെതിരായ ബാനറുകൾ ചൂണ്ടിക്കാട്ടി അവ നീക്കാൻ ​ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി. അതേസമയം, ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് എസ്…

Read More

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: കാലിക്കറ്റ് സര്‍വകലാശാല പിന്തുടര്‍ന്ന സംവരണ നയം സുപ്രീംകോടതി തള്ളി 

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ പിന്തുടര്‍ന്ന സംവരണ നയം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സര്‍വകലാശാല നല്‍കിയ ഹര്‍ജി തള്ളിയത്. കേരള ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ തെറ്റായ രീതിയിലാണ് ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നതെന്നായിരുന്നു ഹൈക്കോടതി വിധി. ഭിന്നശേഷി സംവരണത്തിനായി റോസ്റ്റര്‍ പോയിന്റുകള്‍ തെറ്റായ രീതിയില്‍ കണക്കാക്കുന്നതിനാല്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപെടുന്നവെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. തെറ്റായ…

Read More