
ഗവർണർ വഴങ്ങിയില്ല, കാലിക്കറ്റ് സെനറ്റ് ബിൽ മാറ്റിവെച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റി. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ അനുമതി നൽകാത്തതിനാൽ ബിൽ മാറ്റിവെക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് കഴിയുന്നതിനാൽ താത്കാലിക ക്രമീകരണം എർപ്പെടുത്താനാണ് ബിൽ. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിർദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ. താത്കാലിക സെനറ്റിലും സിൻഡിക്കേറ്റിലും ഗവർണർ സ്വന്തംനിലയിൽ നാമനിർദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന്…