ബംഗാളിലെ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടന; രാജ്യത്തുടനീളം 48 മണിക്കൂർ പണിമുടക്കും

കൊൽക്കത്തയിൽ നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും നിർത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കാൻ തീരുമാനിച്ച് മെഡിക്കൽ അസോസിയേഷനുകളുടെ ഫെഡറേഷൻ ആയ ‘ഫെമ’. ഒക്‌ടോബർ 14 മുതൽ 16 വരെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഒ.പിയും സ്വകാര്യ ക്ലിനിക്കുകളും ഉൾപ്പെടെ പണിമുടക്കി​ൻറെ ഭാഗമാവും. ആഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ…

Read More

‘ആർഎസ്എസ് അംഗമായിരുന്നു’; വിടവാങ്ങൽ പ്രസംഗത്തിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജി

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമായിരുന്നു താൻ എന്ന് വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ്. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ. താൻ ഏതുസമയവും സംഘടനയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം വിരമിച്ചത്. ഞാൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ യൗവനകാലം വരെ സംഘടനയിലുണ്ടായിരുന്നു. ധൈര്യ, സമഭാവന, രാജ്യസ്നേഹം, ജോലിയോടുള്ള പ്രതിബദ്ധത…

Read More

‘പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്?’: സിംഹങ്ങളുടെ പേരുകളിൽ വിയോജിച്ച് കോടതി

സിംഹങ്ങൾക്കു സീത, അക്ബർ എന്നു പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സർക്കാരാണെന്നും മാറ്റാമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോർ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു. ‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു…

Read More

പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമർശം; വിമർശിച്ച് സുപ്രീംകോടതി

കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന വിവാദ പരാമർശം നടത്തിയ കൽക്കത്ത ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. വ്യക്തിപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും സദാചാരപ്രസംഗം നടത്തുന്നതുമല്ല ജഡ്ജിമാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൽക്കത്ത ഹൈക്കോടതിയുടെ പരാമർശങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘കൽക്കത്ത ഹൈക്കോടതിയുടെ വിധിയിലെ നിരവധി പരാമർശങ്ങൾ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണ്. പ്രഥമദൃഷ്ട്യാ തന്നെ അത് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന…

Read More