ഡോക്ടർമാർ ഞെട്ടി: 60കാരന്റെ വയറ്റിൽ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടർമാർ അമ്പരന്നുപോയി! വയറ്റിൽ പൂർണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. ഇതെങ്ങനെ സംഭവിച്ചതെന്നു മനസിലാകാതെ സ്പഷലിസ്റ്റ് ഡോക്ടർമാരെ വരെ ഞെട്ടിപ്പോയി. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. കർഷകനായ വയോധികന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വിഴുങ്ങിയതിനെക്കുറിച്ച് ഇയാൾ ഡോക്ടർമാരോട് പറഞ്ഞതിൽ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം…

Read More