ബ്ലാക്ക് ഫോറസ്റ്റിലും റെഡ് വെൽവറ്റ് കേക്കിലും കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി കർണാടക

12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോനധയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി ബേക്കറികളിൽ നിന്ന് ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയിൽ ഇതിൽ 223 സുരക്ഷിതമാണെന്ന് കണ്ടെത്തി. ശേഷിച്ച് 12 എണ്ണത്തിലാണ് അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയത്. നിറത്തിനായി ചേർക്കുന്ന വസ്തുക്കാണ് പ്രശ്‌നക്കാരെന്നാണ് അധികൃതർ പറയുന്നത്. ചുവന്ന വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ്…

Read More

നടുറോഡിലെ ‘കാപ്പാ കേക്ക്’ പിറന്നാള്‍ ആഘോഷം; കേസെടുത്ത് പോലീസ്

പത്തനംതിട്ട മലയാലപ്പുഴയിൽ നടുറോഡിൽ ‘കാപ്പാ കേക്ക് ‘ മുറിച്ച സംഭവത്തിൽ 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പൊലീസ്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത്.

Read More

ഓൺലൈനിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ചു; പഞ്ചാബിൽ ഭക്ഷ്യവിഷബാധയേറ്റ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറഞ്ഞു. മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി.  അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ ‌നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ…

Read More

ഹെന്റമ്മോ, കേക്കിന്റെ വില കേട്ട് ഞെട്ടി, ഒരു സ്വിഫ്റ്റ് കാർ വാങ്ങാം..!

ക്രിസ്മസ്-പുതുവത്സരം അടുത്തെത്തിയതോടെ കേക്കുകൾക്കും ആവശ്യക്കാരേറിവരുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും കേക്കുകൾക്ക് ഡിമാൻഡ് ഏറിവരികയാണ്. വരും ദിവസങ്ങളിൽ കേക്ക് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും മാത്രമല്ല, നാട്ടിൻപുറത്തെ പെട്ടിക്കടകളിൽ പോലും വിവിധതരം കേക്കുകൾ സുലഭമാണ്. ഇവയ്ക്കെല്ലാം പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്കാണു ലഭിക്കുക. എന്നാൽ ലക്ഷങ്ങൾ വിലയുള്ള കേക്കുകളുണ്ട്. ഒന്നും രണ്ടുമല്ല, എട്ടുലക്ഷം വരെ വിലവരുന്ന കേക്കുകൾ! ഇവിടെയല്ല, ഫ്രാൻസിലാണ് സംഭവം. ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം മൊണാലിസ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽനിന്നുള്ള…

Read More