കൈറോയിൽ ചേർന്ന അറബ് വിദേശകാര്യമന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ

ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ചേ​ർ​ന്ന ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലെ അ​റ​ബ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല ​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ​ക്ക് പു​റ​മെ, ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഫ​ല​സ്തീ​നി​ക​ളെ ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഏ​ത് ശ്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യ ത​ള്ളു​ന്ന​താ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ മേ​ഖ​ല​ക​ൾ വീ​ണ്ടും സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കാ​നും ജ​ന​ത​ങ്ങ​ളു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കാ​നും മാ​ത്ര​മേ…

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​…

Read More