
ഇന്ത്യൻ പരിശീലകനാവാനുള്ള അഭിമുഖത്തിൽ പങ്കെടുത്ത് ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും; ചോദിച്ചത് പ്രധാനമായും 3 ചോദ്യങ്ങള്‍
മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാവാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തു. ഇന്നലെയാണ് ഇരുവരും ബിസിസിഐ ഉപദേശക സമിതിക്കു മുമ്പാകെ സൂം കോളില്‍ അഭിമുഖത്തിന് എത്തിയത്. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയും ഉപദേശക സമിതി അഭിമുഖം നടത്തി. അഭിമുഖത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചേക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. അഭിമുഖത്തിൽ പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഉപദേശക സിമിതി ഗംഭീറിനോടും രാമനോടും…