ഗുജറാത്തിൽ തൂക്കുപാലം തകർന്നു; മരണം 140 കടന്നു

ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് മീതേ നിർമ്മിച്ച ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലം തകർന്ന് അഞ്ഞൂറോളം പേർ നദിയിൽ വീണു. കുട്ടികൾ ഉൾപ്പെടെ മരണം 140 കടന്നു. നൂറുകണക്കിന് ആളുകളെ കാണാതായെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.  അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ്…

Read More