മാറിനിന്നത് സർക്കാർ താൽപ്പര്യം സംരക്ഷിക്കാൻ: സജി ചെറിയാൻ

വിവാദ പ്രസംഗത്തിൻറെ പേരിൽ ആറുമാസം മാറിനിന്നത് സർക്കാരിൻറെയും പാർട്ടിയുടെയും താൽപ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാൻ. തൻറെ പേരിൽ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാൻ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താൻ ഒന്നും സംസാരിച്ചിട്ടില്ല. തൻറെ പേരിൽ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീർപ്പായെന്നും സജി ചെറിയാൻ പറഞ്ഞു. നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ…

Read More

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 11.17 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പാത. പാതയില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കൈവരുമെന്നാണ് വിലയിരുത്തല്‍.

Read More