ഗാസയിൽ ഇസ്രായേൽ അധിനിവേശ സേന ആക്രമണം പുനരാരംഭിച്ചതിനെ കുവൈത്ത് മന്ത്രിസഭ അപലപിച്ചു

ഗാസയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം പുനരാരംഭിച്ചതിനെ മന്ത്രിസഭ അപലപിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് അധ്യക്ഷ്യത വഹിച്ചു. ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഇടപെടാൻ യോഗം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ എസ്സ അൽ കന്ദരി അറിയിച്ചു. എക്സ്പോ 2030 ന്റെ ആതിഥേയത്വം നേടിയ…

Read More

കൊച്ചിക്ക് ആശ്വാസം!,ബിപിസിഎല്ലിന്‍റെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിന് അനുമതി, മന്ത്രിസഭാ തീരുമാനങ്ങളറിയാം

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്‍റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബി.പി. സി. എല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബി.പി. സി. എൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ്…

Read More

മന്ത്രിസഭ പുനഃസംഘടന മുൻധാരണപ്രകാരം തന്നെ നടക്കും; എം വി ഗോവിന്ദൻ

സോളാർ കേസിൽ അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ…

Read More

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം: ഷംസീർ മന്ത്രിസഭയിലേക്ക്, വീണാ ജോർജ് സ്പീക്കർ; ഗണേഷിനെ മന്ത്രിയാക്കുന്നതിൽ ഭിന്നത

സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്കു നീക്കം. നവംബറിലാകും പുനഃസംഘടനയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായ യോഗങ്ങൾ ചേരും. എൽഡിഎഫിലെ മുൻധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും.  പകരം മുൻധാരണ പ്രകാരം കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. അതേസമയം, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.  വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണു നീക്കമെന്നും സൂചനയുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷിന് താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സിപിഎം മന്ത്രിമാരുടെ…

Read More

ഗൂഢാലോചന കുറ്റം: ഗണേശിന്റെ മന്ത്രിമോഹം വീണ്ടും തുലാസില്‍

സോളാര്‍ക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഗണേശ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യത മങ്ങി. ഇപ്പോഴത്തെ മന്ത്രിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് അനഭിമതനായി മാറിയതിനു പിന്നലെയാണ് പുതിയ സംഭവ വികാസം. ഉമ്മൻചാണ്ടിയെ ആരോപണ വിധേയനാക്കിയതിന്റെ ഗുണം കിട്ടിയത് ഇടതു മുന്നണിക്കായതിനാല്‍, തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. മന്ത്രിസ്ഥാനം കൊടുത്ത് ആനയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയുണ്ട്. ഘടകകക്ഷികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് കഴിഞ്ഞ ദിവസം എല്‍.‌ഡി.എഫ്…

Read More

സംസ്ഥാനത്തെ അതിതീവ്ര മഴ: ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍, ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം ഇതിനകം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ നിയമ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ആലോചിക്കുന്നത്..

Read More

സംസ്ഥാനത്തെ അതിതീവ്ര മഴ: ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍, ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം ഇതിനകം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ നിയമ നടപടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കാൻ ആണ് ആലോചിക്കുന്നത്..

Read More

കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയെന്ന് ഇ പി ജയരാജൻ

കർണാടകയിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായ നടപടിയല്ലെന്ന് തുറന്നടിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഈ നിലപാടാണ് കോൺഗ്രസിനെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയാണെന്നും ദേശീയ രാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്…

Read More

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി.  അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി.  നഴ്‌സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും  വ്യവസ്ഥയുണ്ട്. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ…

Read More

തമിഴ്‌നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി; ടി.ആർ.ബി. രാജയെ ഉൾപ്പെടുത്തി

തമിഴ്നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. മുതിർന്ന നേതാവ് ടി.ആർ. ബാലുവിന്റെ മകൻ ടി.ആർ.ബി. രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. മന്നാർഗുഡിയിൽനിന്നുള്ള എംഎൽഎയാണ് ടി.ആർ.ബി. രാജ. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ടി.ബി.ആർ. രാജയെ ഉൾപ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രി തിരു എസ്. എം. നാസറിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 35 അംഗ മന്ത്രിസഭയാണ് നിലവിൽ തമിഴ്‌നാട്ടിലുള്ളത്. ധനമന്ത്രി പളനിവേൽ ത്യാഗരാജനുമായി ബന്ധപ്പെട്ട…

Read More