
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രൻസിപ്പൽ സെക്രട്ടറി എന്നതിന് പുറമേ കിഫ്ബി സി.ഇ.ഒ, കെഡിസ്ക് ചെയർമാൻ എന്നീ പദവികളും ഡോ.കെ.എം.എബ്രഹാം വഹിക്കുന്നുണ്ട്. 1982 ൽ സിവിൽ സർവീസിൽ ചേർന്ന ഡോ.കെ.എം.എബ്രഹാം ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 2017 ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ കേരള സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് കിഫ്ബി സി.ഇ.ഒ ആയി നിയമനം…