മണാലി നദിക്ക് കുറുകെയുള്ള റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തിക്ക് 10 കോടി ; വ്യവസായ വകുപ്പിന് കീഴിലെ ഡയറക്ടർമാർക്ക് മാറ്റം , നോക്കാം മന്ത്രിസഭാ തീരുമാനങ്ങൾ

മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി. മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ…

Read More

അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ സഹായധനം, ശ്രുതിക്ക് ജോലി; മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും…

Read More

അഞ്ചുവര്‍ഷത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍, 250 പുതിയ കമ്പനികള്‍; സമഗ്ര ‘എവിജിസി- എക്‌സ്ആര്‍’ നയത്തിന് അംഗീകാരം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് – എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി രൂപംനല്‍കിയ സമഗ്ര നയത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി….

Read More