
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കമൽ ഹാസൻ
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം പാർട്ടി തലവനുമായ കമൽ ഹാസൻ. നിയമം, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഐക്യം തകർക്കാനും, ഭിന്നിപ്പിക്കാനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊതുജനത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ ഐക്യം തകർക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയിലാണ്. നിയമത്തിന്റെ സാധുത സുപ്രിം കോടതി നിരീക്ഷിക്കുന്ന അവസരത്തിലാണ് നിയമം നടപ്പിലാക്കിയതെന്നത് സംശയം ജനിപ്പിക്കുന്നു’- എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്…