
പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, വർഗീയ അജണ്ടയുടെ ഭാഗം; കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധവും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘ്പരിവാറിൻറെ ഹീന നടപടിയാണിത്. ഈ നടപടി രാജ്യാന്തര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. മുസ് ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതര പൗരന്മാരായി കാണുന്നു. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘ്പരിവാർ തലച്ചോറിൽ നിന്നാണ് വിഷലിപ്തമായ നിയമം ജന്മം കൊണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി….