
സി.എ.എ അംഗീകരിക്കാനാകില്ല; കേന്ദ്ര സർക്കാരിനെതിരെ നടൻ വിജയ് രംഗത്ത്
വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ് രംഗത്ത്. സി എ എ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പാർട്ടി പ്രഖ്യാപിച്ചശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ രാഷ്ട്രീയ പ്രതികരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം പോലുള്ള ഒരു നിയമവും നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടൻ വ്യക്തമാക്കി. അതിനുപുറമെ തമിഴ്നാട്ടിൽ…