പാക്കിസ്ഥാൻ സ്വദേശിക്ക് ഇന്ത്യൻ പൗരത്വം നൽകി ഗോവ ; സിഎഎ പ്രകാരം ഇത് ആദ്യം

പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്. ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി. പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം ഇന്ത്യയിലേക്ക്…

Read More

രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേർന്നാലും സിഎഎ തടയാനാവില്ല; വെല്ലുവിളിച്ച് പ്രധാനമന്ത്രി

സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി.”വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും” മോദി പറ‌ഞ്ഞു. സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും മോദി വെല്ലുവിളിച്ചു. “രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേർന്നാലും സിഎഎ തടയാനാവില്ല.ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം നല്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി….

Read More

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം; മുസ്ലിം ലീഗ്

സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൻറേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിൻറെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ…

Read More

‘സിഎഎ റദ്ദാക്കും, ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിന്ത്രിക്കും’; വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി

ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഐഎം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഐഎമ്മിന്റെ പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവർണറെ തെരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കും. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും. ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി…

Read More

ബിജെപി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്; സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല: ഷിബു ബേബി ജോണ്‍

ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്ന് ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി. ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്. സിപിഎം നടത്തുന്നത് ചിഹ്നം  സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല  ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല…

Read More

പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി; തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്ങനെയെന്ന് ചോദ്യം

സി.എ.എ. നിയമപ്രകാരം താൻ പൗരത്വത്തിന് അപേക്ഷിക്കുമെന്ന കേന്ദ്ര സഹമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രഖ്യാപനം പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പുതിയ ചർച്ചയ്ക്ക് വഴിയായി. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രിവരെയായത് പൗരത്വമില്ലാതെയാണോ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. പൗരത്വനിയമ ഭേദഗതിയിലൂടെ ബി.ജെ.പി. പശ്ചിമബംഗാളിൽ ഏറ്റവുമധികം ഉന്നമിടുന്നത് മതുവ വിഭാഗക്കാരുടെ വോട്ടാണ്. കിഴക്കൻ പാകിസ്താനിലും പിന്നീട് ബംഗ്‌ളാദേശിലും മതുവ മഹാസംഘം എന്ന സംഘടനയുടെ രക്ഷാധികാരികൂടിയാണ് ശന്തനു. താനും തന്റെ അച്ഛനമ്മമാരും സ്വതന്ത്ര ഇന്ത്യയിലാണു ജനിച്ചത്, അതിനാൽ പൗരത്വത്തിന് അപേക്ഷിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിലപാട്….

Read More

പൗരത്വ ഭേദഗതി നിയമം: ‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

 പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം….

Read More

സിഎഎക്ക് എതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം; വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമെന്ന് എംവി ഗോവിന്ദൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്. എന്നാൽ സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഇരുവർക്കും വിഷയത്തിൽ ഒരേ സ്വരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു….

Read More

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തു: മുഖ്യമന്ത്രി പറഞ്ഞത് നുണ; വിഡി സതീശൻ

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ പ്രശ്‌നം ഉന്നയിച്ചും ചർച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. കോൺഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിർത്തത്? രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ…

Read More

പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീർ; പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീരെന്ന് രമേശ് ചെന്നിത്തല. നിയമ ഭേദഗതി വന്ന അന്ന് മുതൽ ശക്തമായി എതിർത്തത് യുഡിഎഫും കോൺഗ്രസുമാണ്. യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയത് പിണറായിയാണ്. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തി. പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി ചെയ്തത്. 100 കണക്കിന് കേസ് എടുത്തു ടി സിദ്ദിഖ് അടക്കം 62 പ്രവർത്തകരെ ജയിലിലിട്ടു. കൊല്ലത്ത് 35 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകൾ…

Read More