
സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതി; ഭീഷണിപ്പെടുത്തി, 3 രാജ്ഭവൻ ജീവക്കാർക്കെതിരെകൂടി യുവതി പരാതി നൽകി
ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിക്ക് പുറമെ കൂടുതൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ പരാതിക്കാരി. മൂന്ന് ജീവക്കാർക്കെതിരെകൂടി യുവതി പരാതി നൽകി. രാജ്ഭവനിലെ മുറിയിൽ അടച്ചിട്ടെന്നും ഫോൺ തട്ടിപ്പറിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്. രാജ്ഭവനിലെ ഒ എസ് ഡി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി), പ്യൂൺ, പാൻട്രി ജീവനക്കാർക്കെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഗവർണക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഗവർണറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ രാജ്ഭവനിൽ നിന്ന് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചെന്നും എന്നാൽ…