പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ

 പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോഴാണ് ലീഡ് നില സി കൃഷ്ണകുമാർ തിരിച്ചുപിടിച്ചത്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിന്നു. ലീഡ് നില…

Read More

സന്ദീപ് സഹപ്രവർത്തകൻ, സംസാരിച്ച് പരിഹാരം കാണുമെന്ന് സി കൃഷ്ണകുമാർ, പോസ്റ്റ് കണ്ടില്ലെന്ന് സുരേന്ദ്രൻ, പാർട്ടി പരിശോധിക്കും

സന്ദീപ് വാര്യരുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ‘സന്ദീപിന് മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കിൽ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവർത്തകന് മാനസിക വിഷമമുണ്ടായാൽ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാൽ അതും പരിഹരിക്കുമെന്നും’ കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രവർത്തകനായി ബൂത്ത് തലം മുതൽ പോസ്റ്റർ ഒട്ടിച്ച് വളർന്നവനാണ് താൻ. പാലക്കാട്ടെ സാധാരണ പ്രവർത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവർത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. ഓരോ പ്രവർത്തകനുമൊപ്പം…

Read More

റോഡ് ഷോയിൽ പങ്കെടുക്കാത്തത് കോയമ്പത്തൂരിലായതിനാൽ, ശോഭ സുരേന്ദ്രൻറെ ഫ്ലക്സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ല, തർക്കം തള്ളി ഇ.കൃഷ്ണദാസ്

പാലക്കാട് ബിജെപിയിലെ തർക്കം തള്ളി ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നത് താൻ കോയമ്പത്തൂരിലായിരുന്നത് കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞു. ശോഭ സുരേന്ദ്രൻറെ ഫ്ലക്സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സി.കൃഷ്ണകുമാറിൻറെ റോഡ് ഷോയിൽ നിന്ന് സംസ്ഥാന ഭാരവാഹി ഉൾപ്പെടെ വിട്ടു നിന്നിരുന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും റോഡ് ഷോയിൽ എത്തിയിരുന്നില്ല. പാലക്കാട്…

Read More

പാലക്കാട് പാർട്ടി ആരെ മത്സരിപ്പിച്ചാലും പിന്തുണച്ച് പ്രവ‍ർത്തിക്കും; ശോഭ സുരേന്ദ്രനും താനും ഒരേ മനസോടെ പ്രവർത്തിക്കുന്നവരെന്ന് സി കൃഷ്ണകുമാർ

ശോഭ സുരേന്ദ്രനോട്‌ പിണക്കമേയില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നും  രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണെന്നും അദ്ദേഹം പാലക്കാട്  പറഞ്ഞു. യുവമോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് ‌ഞങ്ങൾ. താൻ ക്ഷണിച്ചിട്ടാണ് ശോഭ ആദ്യമായി പാലക്കാട്‌ മത്സരിച്ചത്. അന്ന് താൻ യുവമോർച്ച ജില്ലാ അധ്യക്ഷനായിരുന്നു. ബിജെപിയുട വനിതാ മുഖമാണ് ശോഭ സുരേന്ദ്രൻ. പ്രമുഖ നേതാക്കളിൽ ഒരാളാണ് ശോഭ. എവിടെ മത്സരിച്ചാലും വോട്ട്  കൂടിയിട്ടുണ്ട്. ബിജെപിയുടെ ഏത് പ്രവർത്തകരോട് ചോദിച്ചാലും ശോഭയുടെ പേര് പറയും. അതിൽ എന്താണ്…

Read More

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം; ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് എൻ.ശിവരാജൻ

സ്ഥാനാർഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിൽ തർക്കം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ ആവശ്യപ്പെട്ടത്. ശോഭാ സുരേന്ദ്രനാണെങ്കിൽ വിജയം ഉറപ്പെന്നും തന്‍റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നുമാണ് എൻ.ശിവരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്ന വാർത്തകൾക്കിടയിലാണ് ശിവരാജന്‍റെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം കൽപ്പാത്തി രഥോത്സവത്തിന്‍റെ പേരിൽ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും എൻ.ശിവരാജൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്രനേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദേശിച്ചത്. പാലക്കാട് ശോഭയെ…

Read More