ട്രോളി ബാഗ് വിവാദം ബിൽഡപ്പ് സ്റ്റോറി ; സിപിഐഎമ്മിനെതിരെ വിമർശനവുമായി സിപിഐ നേതാവ് സി.ദിവാകരൻ

പാലക്കാട്ടെ ട്രോളി വിവാദത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു. പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവർ തെളിവുകൾ നൽകിയിട്ടില്ല. അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാൻ…

Read More

ലോക കേരളസഭയ്ക്ക് 4 കോടി, കണക്കില്‍പെടാതെ വേറെയും കാര്യങ്ങൾ നടക്കും; പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം; സി.ദിവാകരൻ

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ബിന്ദുവാണെങ്കിലും ശരി സിന്ധുവാണെങ്കിലും ശരി, സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ദിവാകരന്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സർക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങള്‍…

Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പൊടിതട്ടി പോവരുത്, പരാജയം പരിശോധിക്കണം; സർക്കാരിനോട് ജനങ്ങൾക്ക് അതൃപ്തിയെന്ന് സി ദിവാകരൻ

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ സർക്കാരിനെതിരെ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാൻ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളർന്നെന്നും സി. ദിവാകരൻ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൻഷൻ, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാത്തത്, സർക്കാർ ജീവനക്കാരുടെ പ്രശ്‌നങ്ങൾ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ കൊടുത്തതും സർക്കാർ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചതും വൈകി. സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു,…

Read More

പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?; സി.ദിവാകരൻ 

പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഐ നേതാവ് സി.ദിവാകരൻ. കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സമെന്ന് സി.ദിവാകരൻ ചോദിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ അൻവർ നടത്തുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി.ദിവാകരന്റെ പരാമർശം. കഴിഞ്ഞ ദിവസം അൻവറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.  മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു. അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം…

Read More

‘പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നു’: തുറന്നുപറഞ്ഞ് സി.ദിവാകരൻ

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരൻ. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആത്മകഥ ‘കനൽവഴികളിലൂടെ’ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചിൽ. പാർലമെൻററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാർഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.  പ്രായപരിധിയിൽ തട്ടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നു പുറത്തുപോയ സി.ദിവാകരൻ, നിലവിൽ പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ ‘പ്രഭാത് ബുക്ക് ഹൗസി’ൻറെ…

Read More