
‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രിം കോടതിയില്‍ പ്രദര്‍ശിപ്പിക്കും
മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് ഈ സ്‌പെഷ്യൽ ഷോ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും. ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം കാണാൻ നടനും നിർമ്മാതാവുമായ ആമിർ ഖാനും സിനിമയുടെ സംവിധായിക കിരൺ റാവുവിനും പ്രത്യേക ക്ഷണമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15മുതല്‍ 6.20 വരെയായിരിക്കും പ്രദര്‍ശനം….