ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാൻ നടപടി; ബിസിസിഐയുടെ ഹർജിയിലാണ് ഉത്തരവ്

ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ഉത്തരവ്. ബിസിസിഐയ്ക്ക് സ്പോൺസർഷിപ്പ് ഇനത്തിൽ 158 കോടി രൂപയാണ് ബൈജൂസ് നൽകാനുള്ളത്. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ (എൻസിഎൽടി) കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇതിന്റെ…

Read More

ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് ; ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായി

17000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് എത്തിയത്. ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്അപ്പ് സംരംഭകരിൽ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം…

Read More

ബൈജു രവീന്ദ്രനെതിരെ വീണ്ടും ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രം​ഗത്ത്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ ഡി നിര്‍ദേശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു. വിദേശ വിനിമയ ചട്ടം അഥവാ ഫെമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഇഡിയുടെ ബെംഗളുരു ഓഫീസ് ബൈജു രവീന്ദ്രന്‍ രാജ്യം വിടുന്നത്…

Read More

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. 12 മില്യണ്‍ ഡോളറിനായി വീടുകള്‍ ഈടായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബൈജുവിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിച്ചുവെന്നാണ് ബൈജൂസുമായി ബന്ധപ്പെട്ട…

Read More

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ നിന്നും വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവയ്ക്കും. രാജിക്ക് ശേഷം അജയ് ഗോയൽ  മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി. 

Read More