
വയനാട്ടിലെ ജനങ്ങളാണ് വഴികാട്ടിയും ഗുരുക്കന്മാരും; പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാൻ എന്നും അവർക്കൊപ്പമുണ്ടാകും: വോട്ടര്‍മാര്‍ക്ക് പ്രിയങ്കയുടെ തുറന്നകത്ത്
ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനാകും പ്രാമുഖ്യമെന്ന് വയനാട്ടിലെ ജനങ്ങൾക്കയച്ച തുറന്നകത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാഗാന്ധി. നാമനിർദേശപത്രിക സമർപ്പിച്ചശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്കായി പ്രിയങ്ക കത്തയച്ചത്. വയനാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാൻ എന്നും അവർക്കൊപ്പമുണ്ടാകും. വയനാട്ടിലെ ജനങ്ങളാണ് വഴികാട്ടിയും ഗുരുക്കന്മാരും. ഏതാനും മാസങ്ങൾക്കു മുൻപാണ് സഹോദരനൊപ്പം ചൂരൽമലയിലും മുണ്ടക്കൈയിലുമെത്തിയത്. ഈ യാത്രയിലാണ് വയനാട്ടുകാർക്കുണ്ടാക്കിയ വേദനയുടെ ആഴം നേരിട്ട് അറിഞ്ഞത്. പ്രകൃതിക്ഷോഭം ജീവിതമാകെ കവർന്നെടുക്കുകയായിരുന്നു. ദുരന്തം സൃഷ്ടിച്ച ഇരുട്ടിനിടയിലും തനിക്ക് വെളിച്ചംപകർന്നത് ഈ സമൂഹത്തിന്റെ…