സർക്കാരിന്‍റെ മോശം പ്രവർത്തനങ്ങൾ കണ്ടാണ് അൻവറിന്‍റെ രാജി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അൻവറിന്‍റെ  രാജി വളരെ ഗൗരവതരമാണ്. പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നത്. സർക്കാരിന്‍റെ  മോശം പ്രവർത്തനങ്ങൾ കണ്ടാണ് രാജി. മുൻപ് സെൽവരാജ് രാജി വെച്ചത് പോലെ ആണിത്. .സിപിഎം രാഷ്ട്രീയ ജീർണത ആണ് പ്രകടമാകുന്നത്. നിലമ്പൂർ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും  അദ്ദേഹം  പറഞ്ഞു.

Read More

തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള  പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും; വർഗീയ വിഷലിപ്ത പ്രചരണം ജനങ്ങളെ രോഷാകുലരാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

പാലക്കാട് മഴവിൽ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ  പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള  പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും. പത്രങ്ങളിൽ ഇടതുമുന്നണി നൽകിയ വർഗീയ വിഷലിപ്ത പ്രചരണം ജനങ്ങളെ രോഷാകുലരാക്കി. വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ല എന്നതിന്‍റെ  തെളിവാണ് ഈ ജനവിധി. പത്രത്തിൽ പരസ്യം കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. പിവി അൻവർ ഉപെതരഞ്ഞെടുപ്പില്‍ ചലനം ഉണ്ടാക്കിയോ എന്നതൊക്കെ പിന്നീട് പരിശോധിച്ച്…

Read More

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ്  രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു; വോട്ടെണ്ണിത്തീരും മുമ്പേ പരാജയം ഉറപ്പായതോടെ വീട്ടിലേക്ക് മടങ്ങി മൊകേരി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ  227358 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.  ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ  വോട്ടെണ്ണൽ പകുതിയാകും മുമ്പാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്.  അതിനിടെ, വയനാട്ടിൽ…

Read More

പാലക്കാട് വീണ്ടും ലീഡ് മാറിമറിയുന്നു; യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്നേറ്റം. പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. 2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്തന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ…

Read More

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി; ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്ന് മുന്നേറുന്നു. 12456 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. വയനാട്ടിൽ വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മുന്നിട്ടുനിന്ന പ്രിയങ്ക ലീഡ് ഉയർത്തി മുന്നേറുകയാണ്. ഈ മുന്നേറ്റം തുടരുകയാണെങ്കില്‍ ചരിത്ര ഭൂരിപക്ഷത്തിന്‍റെ ക്ലൈമാക്‌സിലേക്കായിരിക്കും വയനാട് നീങ്ങുക. മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്‌സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ വ്യക്തമാവുന്നത്. ഏറെ നേരം പിന്നിൽനിന്ന ശേഷം അഞ്ചാം റൗണ്ടിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ….

Read More

വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പാലക്കാട് പോളിംഗ് മെച്ചപ്പെടുന്നു; ശതമാനം 50 കടന്നു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വോട്ടെടുപ്പ് തുടരുന്നു. പോളിംഗ്  മെച്ചപ്പെടുന്നുവെന്നാണ് വിവരം. നാല് മണിവരെ 54.64 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിലേറെ കുറവുണ്ട്. രാവിലെ പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. എന്നാൽ പിന്നീട് മന്ദഗതിയിലേക്ക് മാറി. എന്നിരുന്നാലും സ്ഥാനാർത്ഥികളെല്ലാം ശുഭപ്രതീക്ഷയിലാണ്. എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ അയ്യപ്പുരം ഗവ. എൽ.പി. സ്‌കൂളിൽ എത്തി വോട്ട് ചെയ്തു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, മണപ്പുള്ളിക്കാവ് ട്രൂലൈൻ…

Read More

സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്; രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണ്. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.  രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ…

Read More

ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ലാൽ ജോസ്

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിൽ വികസനം വേണം. സ്‌കൂളുകൾ മെച്ചപ്പെട്ടു. പക്ഷേ റോഡുകൾ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്‌കൂളിലെ 97 ആം ബൂത്തിൽ ലാൽ ജോസ് വോട്ട് രേഖപ്പെടുത്തി. ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യു ആർ.പ്രദീപ്, യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ…

Read More

സംസ്ഥാനത്ത് ഉപതെര‌ഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ മുന്നണികൾ

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ ഏഴ് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്, 7.51 ശതമാനം.  ഏറനാട് 7.45, വണ്ടൂർ 6.83, മാനന്തവാടി 6.69, സുൽത്താൻ ബത്തേരി 6.57, നിലമ്പൂർ 6.27 ശതമാനം പേരും ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ വോട്ട് രേഖപ്പെടുത്തി. വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍…

Read More

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം; പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ: നാളെ വോട്ടെടുപ്പ് 

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്. അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്കൂളിൽ…

Read More