
ഒമാനിൽ നിന്ന് റോഡ് മാർഗമുള്ള ഹജ്ജ് യാത്ര ; മികച്ച സൗകര്യങ്ങൾ ഒരുക്കി അധികൃതർ
ഒമാനിൽ നിന്ന് റോഡ് മാർഗം ഹജ്ജിന് പോവുന്നവർക്ക് അതിർത്തിയിൽ മികച്ച സൗകര്യങ്ങളൊരുക്കി അധികൃതർ. എംറ്റി ക്വാർട്ടർവഴി ഹജ്ജിനു പോകുന്നവർക്ക് ഇബ്രി സോഷ്യൽ ഡവലപ്മെന്റ് കമ്മിറ്റി ഇബ്രി വിലായത്തിൽ പ്രത്യേക സ്റ്റേഷൻ ഒരുക്കുകയും ചെയ്തിരുന്നു. ഒമാൻ അതിർത്തി കടക്കുന്നതിന് സൗകര്യങ്ങളൊരുക്കിയതിനാൽ നടപടി ക്രമങ്ങൾ എളുപ്പമാവുകയും പ്രയാസങ്ങളില്ലാതെ യാത്രക്കാർക്ക് അതിർത്തി വിടാൻ സഹായമാകുകയും ചെയ്തു. ഒമാന്റെ വിവിധ വിലായത്തുകളിൽനിന്നായി 99 ബസുകളാണ് ഇബ്രി അതിർത്തി വഴി ഹജ്ജിനു പോയത്. ഈ വർഷം 14000 പേരാണ് ഹജ്ജ് കർമത്തിന് രജിസ്റ്റർ ചെയ്തത്….