ദേശീയ ആസ്ഥാനം ഒഴിയണം; ആം ആദ്മി പാർട്ടിയോട് സുപ്രീംകോടതി

ആം ആദ്‍മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിർദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നു കണ്ടാണ് നടപടി. ഡൽഹി ഹൈക്കോടതിക്ക് കോടതി സമുച്ചയം നിർമിക്കുന്നതിനായി നൽകിയിട്ടുള്ള സ്ഥലത്താണ് എഎപി ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്നതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. 

Read More