
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: വണ്ടി വാടകയ്ക്കെടുത്തത് എആർ ക്യാമ്പിലെ എസ്ഐ
പട്ടാപ്പകല്‍ ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി. കഴക്കൂട്ടം കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആലുവയെ നടുക്കിയ തട്ടികൊണ്ടുപോകലില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട…