‘ഹൊ ഭയങ്കരം തന്നെ’..; പാവപ്പെട്ട വനിതകൾക്കു സാരി വാങ്ങിയ വകയിൽ ബിജെപി നേതാക്കൾ തട്ടിയത് 23 കോടിയെന്ന് കോൺഗ്രസ്

ഹൊ ഭയങ്കരം തന്നെ ആശാനേ..! 2010ൽ കർണാടകയിൽ ഭരണത്തിലിരുന്ന ബിജെപി സർക്കാരിൻറെ വനിതാക്ഷേമ പ്രവർത്തനങ്ങൾ കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുമെന്ന പ്രഹസ്വനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സ്ത്രീകൾക്കു സാരി വാങ്ങിയ ഇടപാടിൽ കർണാടക മുൻ ബിജെപി സർക്കാർ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കോൺഗ്രസിൻറെ ആരോപണം. 2010ൽ ബിജെപി ഭരിക്കുമ്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ ‘ഭാഗ്യലക്ഷ്മി’ പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിലാണ് അഴിമതിയാരോപണം. സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ്…

Read More

സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി ഉയർത്തി കർണാടക

സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസാക്കി കര്‍ണാടക. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിർബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. നിലവിൽ 18 വയസ് പ്രായമുള്ളവ‍ർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിൽ ഇനി അത് 21 വയസാക്കി ഉയർത്തും. ഇനി മുതൽ 21 വയസിൽ താഴെയുള്ള വ്യക്തികൾക്ക് സിഗിരറ്റുകള്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു…

Read More

‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’; മദ്യം വാങ്ങുമ്പോൾ ലഭിക്കുക കൈത്തറി തുണി സഞ്ചി

ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ക്രിസ്മസ് നാളുകളിൽ രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില നൽകണം. ഡിസംബർ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. ബിവറേജസ് കോർപ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പർമാർക്കറ്റുകളിലാവും ആദ്യം സഞ്ചി ലഭ്യമാവുക. ഒന്നര ലക്ഷം സഞ്ചികൾക്കാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകിയിട്ടുള്ളത്. സംഗതി ക്ളിക്കായാൽ മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള…

Read More

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാട് ആകണമെന്നില്ല: കോടതി

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബിനാമി ഇടപാടായി കാണാന്‍ കഴിയില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഇന്ത്യന്‍ സമൂഹത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ വസ്തു വാങ്ങാന്‍ പണം നല്‍കിയാല്‍ അത് ബിനാമി ഇടപാട് ആകണമെന്നില്ല. പണത്തിന്റെ ഉറവിടം പ്രധാനമാണ്. എന്നാല്‍ നിര്‍ണായകമല്ലെന്നും ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തി, പാര്‍ത്ഥ സാര്‍ത്തി ചാറ്റര്‍ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുടുംബ സ്വത്ത് തകര്‍ക്ക കേസിലാണ് കോടതിയുടെ നിരീക്ഷണം. അച്ഛന്‍ അമ്മയ്ക്ക് നല്‍കിയ സ്വത്ത് ബിനാമിയാണെന്ന് ആരോപിച്ചായിരുന്നു മകന്‍ ഹര്‍ജി നല്‍കിയത്. കുറ്റം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍…

Read More