പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യത; കൊച്ചിയിൽ കർശന പരിശോധന

നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി കൂടി ഉൾപ്പെട്ടിട്ടുള്ള ഡിജെ പാർട്ടികളും മറ്റും നഗരത്തിലും പ്രാന്തമേഖലകളിലും നടക്കാന്‍ സാധ്യതയുള്ളതിനാൽ ഇതും പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു പുറമേ രാജ്യാന്തര ലഹരി കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലും പരിശോധനകൾ കർശനമാണ്. ബാങ്കോക്കിൽ നിന്ന് ട്രോളി ബാഗിൽ മിഠായിപ്പൊതികളായി കൊണ്ടുവന്ന മൂന്നര…

Read More

വൻ ലഹരിവേട്ട; ജിദ്ദ തുറമുഖത്ത് നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി

സൗദിയിലെ ജിദ്ദ തുറമുഖത്ത് നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കർട്ടനുകളും അനുബന്ധ സാധനങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ ഷിപ്പ്മെൻ്റുകളിലാണ് ലഹരി ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്. 4,16,250 ലഹരി ഗുളികകൾ പരിശോധനയിൽ പിടിച്ചെടുത്തു. കർട്ടൻ ഉപകരണങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളപ്പിച്ച നിലയിലായിരുന്നു ഇവ. വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്കോഡിൻ്റെ സഹായത്തോടെ നടത്തിയ കസ്റ്റംസ് പരിശോധനയിൽ ഇവ കണ്ടെത്തുകയായിരുന്നു. സൗദിയിലേക്ക് ലഹരി മരുന്നുകൾ കടത്തുന്നത് തടയാൻ രാജ്യത്തുടനീളം…

Read More