നടി ഹണിറോസിൻ്റെ പരാതി ; വ്യവസായി ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ

നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ…

Read More

പ്രാഭാത സവാരിക്ക് ഇറങ്ങിയ വ്യവസായിയെ ബൈക്കിൽ എത്തിയ സംഘം വെടിവെച്ച് കൊന്നു ; പ്രതികൾ രക്ഷപ്പെട്ടു , അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ രണ്ട് പേർ സുനിലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏഴ് തവണ പ്രതികൾ സുനിലിന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യവസായിയായ സുനിൽ…

Read More

കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; കുളൂർ പാലത്തിന് അടിയിൽനിന്ന് മുങ്ങിയെടുത്തത് ഈശ്വർ മൽപെ

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി- പൻവേൽ) കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിച്ചിരുന്നു തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും…

Read More

ഇൻഷുറൻസ് പണത്തിനായി കൊലപാതകം; യാചകനെ കൊന്ന് സ്വന്തം മരണമാക്കി; കർണാടകയിലെ ‘സുകുമാരക്കുറുപ്പ്’ പിടിയിൽ

ഇൻഷുറൻസ് പണത്തിനായി കൃത്രിമ റോഡപകടമുണ്ടാക്കി അജ്ഞാതവ്യക്തിയെ കൊലപ്പെടുത്തിയ വ്യവസായിയും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിന് സമീപം ഹൊസ്‌കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുനിസ്വാമി ഗൗഡയുടെ ഭാര്യ ശില്പറാണിയെ പോലീസ് തിരഞ്ഞുവരുകയാണ്. മുനിസ്വാമി ഗൗഡയോട് സാദൃശ്യംതോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് മുനിഗൗഡ സ്വന്തം മരണം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 13-ന് ഹാസനിൽ വെച്ചായിരുന്നു കൊലപാതകം. മുനിഗൗഡയും ശില്പറാണിയും ഭിക്ഷാടകനുമായി സൗഹൃദത്തിലായ…

Read More

വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാല്‍ക്കറുടേതാണ് ഉത്തരവ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 2007നും 2012നും ഇടയില്‍ ഐ.ഒ.ബിയില്‍നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നേടിയ വായ്പ വകമാറ്റിയെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍…

Read More

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു. എങ്കിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി രംഗത്തുവന്നത്. എന്നാൽ ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല….

Read More

പ്ര​ശ​സ്ത​നാ​യൊ​രു വ്യ​വ​സാ​യി​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്നു?;​ 33കാരി റെജീന വിവാഹം കഴിക്കണമെന്ന് ആരാധകരും

ഒരു സിനിമയിൽ ചെ​റിയ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ചാ​ണ് റെ​ജീ​ന കസാന്ദ്രയുടെ അ​ര​ങ്ങേ​റ്റം. ഇന്ന് റെജീന തെ​ന്നി​ന്ത്യ​യിലെ സൂപ്പർ താരമാണ്. ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും ചെ​ന്നൈ​യി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചിട്ടുണ്ട്. നിരവധി ഗോസിപ്പുകളിൽ അകപ്പെട്ടിട്ടുണ്ടെങ്കിലും അതിനൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന്‍റെ വിവാഹവാർത്തയാണ് പ്രചരിക്കുന്നത്. റെ​ജീ​ന ക​സാ​ന്ദ്ര വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വ്യ​ക്തി ജീ​വി​ത​ത്തി​ലെ കാ​ര്യ​ങ്ങ​ളെക്കുറിച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. നടന്‍ സാ​യ് ധ​രം തേ​ജ​യു​മാ​യി ന​ടി ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് കിം​വ​ദ​ന്തി​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് അ​ഭ്യൂ​ഹ​മാ​ണെ​ന്നു താ​രം ത​ന്നെ…

Read More

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കി

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശിയും എസ്.എൻ.ഡി.പി ദ്വാരക ശാഖ സെക്രട്ടറിമായ മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും…

Read More

തോക്ക് ചൂണ്ടി വ്യവസായിയിൽ നിന്ന് പണം കവർന്നു; ആറ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ വിജയ്നഗറിൽ തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ആം തീയതി ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് വ്യവസായിയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും…

Read More