
അജ്മാനിൽ ബിസിനസ് രംഗം വളർച്ചയിൽ ; ലൈസൻസുകളുടെ എണ്ണത്തിൽ വർധന
ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ (ബി.സി.ഐ) വളർച്ച രേഖപ്പെടുത്തി അജ്മാൻ. 2024ൽ അജ്മാൻ ബിസിനസ് പ്രവർത്തനങ്ങളിൽ ഗണ്യമായ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സാമ്പത്തിക ലൈസൻസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. അജ്മാൻ സാമ്പത്തിക വികസന വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നിലവിൽ ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ 135 പോയന്റിലെത്തിയിട്ടുണ്ട്. ഇത് വിവിധ മേഖലകളിൽ സാമ്പത്തിക വളർച്ചയെയും അവസരങ്ങളെയും കുറിച്ച് കമ്പനികളിലും നിക്ഷേപകരിലും ശക്തമായ ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നതായാണ് കണക്കാക്കുന്നത്. അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല ഏറ്റവും ആത്മവിശ്വാസമുള്ള വ്യവസായമായി വേറിട്ടുനിൽക്കുന്നു. വിവിധ…