തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 5 മരണം; 25 ലധികം പേർക്ക് പരിക്കേറ്റു

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേർ പേർ മരിച്ചു. ബെംഗളൂരു – ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന്…

Read More

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ബസുകളിൽ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. പത്താംതരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സ്‌റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം എന്നിവ നല്‍കും….

Read More

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.  നേരത്തെ കേരളം, തമിഴ് നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളുടെ രജിസ്ട്രേഷനുള്ള ബസുകൾ സർവീസിനായി എത്തുമ്പോൾ അതിർത്തി ടാക്സ് എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് അഖിലേന്ത്യാ പെർമിറ്റുകൾ…

Read More

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവ്; കെഎസ്ആർടിസി സുപ്രീം കോടതിയിൽ

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്നും സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കി. 140 കിലോമീറ്ററിന് മുകളിൽ സർവീസിനു പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കു 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടർ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച്…

Read More

കെഎസ്ആർടിസിക്ക് ടൂർ പോകാൻ 100 ബസുകൾ

വേനലവധിക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) വിനോദയാത്രാ പാക്കേജുകൾക്കായി 100 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കുന്നു. പുതുതായി വാങ്ങുന്ന 130 ബസുകളിൽ 100 എണ്ണമാണ് ഇതിനായി ഉപയോഗിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ ദിവസവും വിനോദയാത്ര എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നായി 1500 ട്രിപ്പുകൾ സംഘടിപ്പിക്കും. ഇതോടെ പ്രതിദിന ശരാശരി ട്രിപ്പുകളുടെ എണ്ണം ഇരുപതിൽ നിന്നു 35 ആയി ഉയരും. രണ്ടു മാസംകൊണ്ട് ആറു കോടി രൂപയാണു വരുമാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനാന്തര…

Read More

മോട്ടോർവാഹന വകുപ്പിന്റെ പരിശോധന: കെഎസ്ആർടിസി ഉൾപ്പെടെ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു. അതിനിടെ ടൂറിസ്റ്റ്…

Read More

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ട, ഫിറ്റ്‌നസ് റദ്ദാക്കണം; ഹൈക്കോടതി

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ…

Read More