ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു….

Read More

നിർത്തിയിട്ട ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി; 23 പേര്‍ക്ക് പരിക്കേറ്റു

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകിൽ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്കടുത്ത് തലോറിൽ വെച്ച് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ്, കേടായി കിടന്ന ലോറിക്കു പിറകിൽ വന്നിടിക്കുകയായിരുന്നു.  പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ അടക്കമുള്ള പരുക്കേറ്റ അഞ്ചുപേരുടെ…

Read More

മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി

മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…

Read More

നാലര മണിക്കൂറിലധികം  തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്‌

നാലര മണിക്കൂറിലധികം തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലിചെയ്യുന്നത് സൗദി പൊതുഗതാഗത അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും. റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ. നിലവിൽ ഇത് സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. ഇത് കർശനമായി നടപ്പാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ഉത്തരവ്. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക്…

Read More

ബസും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേ‍ര്‍ മരിച്ചു

തൃശ്ശൂർ എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടമുണ്ടായത്. 

Read More

വടക്കഞ്ചേരി ബസ് അപകടം, സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ…

Read More