2000 രൂപ മതി; ആനവണ്ടിയിൽ കേരളത്തിലെ ഈ സുന്ദരമായ സ്ഥലം കണ്ട് മടങ്ങിവരാം
കാട്ടിലൂടെ 70 കിലോമീറ്റർ യാത്ര. അഞ്ച് അണക്കെട്ടുകൾ. 20 മിനിട്ട് ബോട്ട് യാത്ര കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന വിനോദയാത്രാ പദ്ധതിയിൽ എറണാകുളം ഡിപ്പോയിൽ നിന്നും ടൂറുകൾ ഒരുക്കും. പത്തനംതിട്ടയിലെ ഗവിയിലേക്ക് ആദ്യ യാത്ര ഈമാസം 17ന് പുറപ്പെടും. രാവിലെ മൂന്നിന് പുറപ്പെട്ട് പത്തനംതിട്ടയിലെത്തി അവിടെ നിന്ന് മിനി ബസിൽ ഗവി വനയാത്രയാണ് പദ്ധതി. 36 പേർക്കാണ് യാത്രയ്ക്കുള്ള അവസരം. 2,000 രൂപയാണ് ഒരാൾക്ക് ആകെ ചെലവ്. ടിക്കറ്റ് നിരക്കും മറ്റ്…