തായ്‌ലൻഡിൽ ബസ് നിയന്ത്രണം വിട്ട് അപകടം; 14 പേർ മരിച്ചു

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ20ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്.പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

Read More

രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്; തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ സ്ലീപ്പർ ബസുകൾ

തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കി. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വന്തം എംഎൽഎമാരെ കോൺഗ്രസ് കർണാടകത്തിലേക്ക് മാറ്റും. ഇതിനായാണ് ബസുകൾ തയ്യാറാക്കിയത്.  രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ക്യാംപിലെ പ്രതീക്ഷ. എന്നാൽ ബിആർഎസ് ഫലം വരും മുന്നേ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ബിആർഎസ്…

Read More

റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ച് ഹൈക്കോടതി

റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. ഹര്‍ജികള്‍ 18 -ന് പരിഗണിക്കാനിരികെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു എന്നാല്‍, റോബിന്‍ ബസിന്റെ പെര്‍മിറ്റിന്റെ കാലാവധി നവംബര്‍ 29-ന് കഴിഞ്ഞിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍…

Read More

തുടർച്ചയായി നിയമലംഘനം; റോബിൻ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്

റോബിൻ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. തുടര്‍ച്ചയായ നിയമലംഘനം കണക്കിലെടുത്താണ് ഗതാഗത വകുപ്പിന്റെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ബസ് എം.വി.ഡി. പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. തുടര്‍ന്ന്, ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്ബിലേക്ക് മാറ്റുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന്…

Read More

‘റോബിൻ’ ബസിനെതിരെ നിലപാട് കടുപ്പിച്ച്‌ എംവിഡി, ബസ് പിടിച്ചെടുത്തു

റോബിൻ ബസിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞു. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റി.വാ ഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.  ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാര്‍ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിൻ ബസ്…

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട്…

Read More

മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും സർവീസ് തുടങ്ങി റോബിൻ ബസ്;  7500 രൂപ പിഴയിട്ട് എംവിഡി

റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ഈടാക്കി എംവിഡി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ റോബിന്‍ ബസ് 100 മീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു.  അതേസമയം  കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര….

Read More

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറി ബസ് ഉടമകൾ

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. നവംബർ ഒന്നു…

Read More

ഹൈടെക് ആകാന്‍ കെഎസ്ആര്‍ടിസി; ഗൂഗിള്‍ മാപ്പിലൂടെ ഇനി ബസുകളുടെ വരവും പോക്കും അറിയാം;

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ്…

Read More

ബസില്‍ നിന്ന് വീണ് അപകടം; ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവര്‍ കുന്ദമംഗംലം സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂര്‍ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ മൂന്ന് ദിവസം എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പ് ഐഡിടിആറില്‍ ക്ലാസില്‍ പങ്കെടുക്കണമെന്നും ജോ. ആര്‍ടിഒ അറിയിച്ചു. ബാലുശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച…

Read More