
സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയി; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍
സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കോട്ടയത്തേക്കുള്ള ബസില്‍ തിരക്കില്ലായിരുന്നുവെങ്കിലം നിര്‍ത്താതെ പോവുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് അറിയാന്‍ യാത്രക്കാരന്‍ ഡിപ്പോയിലേക്ക് വിളിച്ചു. രാത്രിയോടെ ഡ്രൈവര്‍ യാത്രക്കാരനെ തിരിച്ചുവിളിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ…