സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. നല്ലളം പൊലീസാണ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.  ഇക്കഴിഞ്ഞ ഏഴിന് വൈകിട്ടാണ് സംഭവം നടന്നത്. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ചെറുവണ്ണൂര്‍ സ്കൂളിന്…

Read More

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Read More

മദ്യപിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി; അപകടമരണം കുറഞ്ഞെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ‘ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല’ ജീവനക്കാരെ ഓൺലൈനിൽ അഭിസംബോധന…

Read More

കെഎസ്ആർടിസി ബസ് യാത്രക്കിടെ പ്രസവവേദന; ആശുപത്രിയിലെത്തും മുൻപ് യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. തൃശൂരിൽ നിന്നും തൊട്ടിൽപാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് ബസിൽ ജന്മം നൽകിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാൽ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാൽ ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും 80 ശതമാനം പ്രസവവും കഴിഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയിൽ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ…

Read More

യുപിയിലെ ഷാജഹാൻപൂരില്‍ വൻ അപകടം; കല്ലുമായി പോയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

യുപിയിലെ ഷാജഹാൻപൂരില്‍ വൻ അപകടം. കല്ലുമായി പോയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയതായിരുന്നു ബസ്. ഈ സമയത്താണ് നിയന്ത്രണം വിട്ട ട്രക്ക് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. പോലീസ് എത്തി ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം 3 മണിക്കൂറോളമാണ് രക്ഷാപ്രവർത്തനം നീണ്ടു നിന്നത്….

Read More

ഉത്തർപ്രദേശിൽ ട്രക്ക് ബസിനു മുകളിലേക്ക് മറിഞ്ഞു; 11 മരണം; 10 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ബസിനു മുകളിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. സീതാപുരിൽനിന്നും ഉത്തരാഖണ്ഡിലെ പുർണഗിരിയിലേക്ക് തീർഥാടകരുമായ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികിൽ ഒരു ധാബയ്ക്കു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്തു ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഒരു വൈറൽ അപകടം; മേൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന കർണാടക ബസ്

ക​ഴി​ഞ്ഞ ദി​വ​സം കർണാടകയുടെ തലസ്ഥാനനഗരിയായ ബം​ഗ​ളൂ​രു​വി​ല്‍നിന്നു സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചിത്രങ്ങളും വീ​ഡി​യോയും മേ​ല്‍​പ്പാ​ല​ങ്ങ​ളി​ലെ ഒരു അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്നതായിരുന്നു. ഏ​താ​ണ്ട് നാൽപ്പത് അ​ടി ഉ​യ​ര​മു​ള്ള മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ മു​ക​ളി​ല്‍നിന്നു പാ​തി​യോ​ളം പു​റ​ത്തേ​ക്കു ത​ള്ളിനി​ല്‍​ക്കു​ന്ന കർണാടക ആർടിസി ബ​സി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​യി​രു​ന്നു അ​ത്. 18നാ​ണ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തു​മ​കു​രു റോ​ഡി​ല്‍ നെ​ല​മം​ഗ​ല​യ്ക്കു സ​മീ​പം മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ല്‍ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. ബ​സ് റോ​ഡ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു പാലത്തിനുവെളിയിലേക്കു തൂങ്ങിന്നു. ര​ണ്ടു മേ​ല്‍​പ്പാ​ല​ങ്ങ​ള്‍​ക്കി​ട​യി​ലാണ് ബ​സി​ന്‍റെ പിന്നി​ലെ ടയ​​റു​ക​ള്‍ തൂ​ങ്ങിക്കി​ട​ന്നി​രു​ന്ന​ത്. പിൻവ​ശം ഏ​താ​ണ്ട്…

Read More

ബ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളി​ൽ 30 ശ​ത​മാ​നം വ​രെ ഫി​ലിം ഒ​ട്ടി​ക്കാം

എ​മി​റേ​റ്റി​ലെ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് ജ​നാ​ല​ക​ളി​ലെ ചി​ല്ലു​ക​ളി​ൽ 30 ശ​ത​മാ​നം സു​താ​ര്യ​മാ​യ ഫി​ലി​മു​ക​ള്‍ ഒ​ട്ടി​ക്കാ​ന്‍ അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ അ​നു​മ​തി ന​ൽ​കി. സ്വ​കാ​ര്യ-​പൊ​തു ബ​സു​ക​ള്‍ക്ക് ഇ​ള​വ് ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം, ഡ്രൈ​വ​റു​ടെ കാ​ഴ്ച​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ മു​ന്‍വ​ശ​ത്തെ ചി​ല്ലി​ല്‍ യാ​തൊ​രു​വി​ധ മാ​റ്റ​വും അ​നു​വ​ദി​ക്കി​ല്ല. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള ബ​സ് യാ​ത്രി​ക​രു​ടെ സൗ​ക​ര്യ​വും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ശ​ങ്ങ​ളി​ലാ​യു​ള്ള ജ​നാ​ല​ക​ളി​ലെ ചി​ല്ലി​ന് 30 ശ​ത​മാ​നം വ​രെ ഇ​രു​ണ്ട സ്റ്റി​ക്ക​റു​ക​ള്‍ ഒ​ട്ടി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ ത​ട​യാ​നും വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ളി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ക്കാ​നും ന​ട​പ​ടി സ​ഹാ​യി​ക്കു​മെ​ന്ന്…

Read More

സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന് പരാതി; ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയത്ത് സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ ടി ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി…

Read More

‘നവകേരള ബസ്’ ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്….

Read More