വയനാട്ടിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ ഓടിയത് 7 കിലോമീറ്റർ; ഓട്ടോ പിടിച്ച് പിന്നാലെ എത്തി കണ്ടക്ടർ

കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറില്ലാതെ ഓടിയത് ഏഴു കിലോമീറ്റർ ദൂരം. ഇന്നലെ രാവിലെ 9.50ന് കോഴിക്കോട് സർവീസ് നടത്തുന്ന ആർ എസ് സി 856 നമ്പർ ടൗൺ ബസാണ് മാനന്തവാടിയിൽ നിന്ന് ആറാംമൈയിൽ വരെ കണ്ടക്ടറെ മറന്ന് ഓടിയത്. മാനന്തവാടി ഗവ.കോളേജ്, തോണിച്ചാൽ, നാലാം മൈൽ, അഞ്ചാം മൈൽ സ്റ്റോപ്പുകൾ പിന്നിട്ട ശേഷം ആറാം മൈൽ എത്താറായപ്പോഴാണ് ബസിൽ കണ്ടക്ടറില്ലെന്ന കാര്യം യാത്രക്കാരിൽ നിന്ന് ഡ്രൈവർ അറിയുന്നത്. മാനന്തവാടിയിൽ നിന്ന് പുറപ്പെടേണ്ട സമയമായപ്പോൾ യാത്രക്കാരിലാരോ ബെല്ലിൽ തട്ടിയതോടെ ഡ്രൈവർ…

Read More

പാലക്കാട് 20 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികള്‍ക്ക് നിസാര പരിക്ക്

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More

വീണ്ടും സർവീസ് തുടങ്ങി നവകേരള ബസ്

 രണ്ട് ദിവസമായി ആളില്ലാത്തതിനാല്‍ നി‌ർത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്ന് രാവിലെയാണ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. വെറും എട്ട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്. യാത്രക്കാരില്ലാത്തതിന്റെ പേരില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബസ് സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് നവകേരള ബസ് സ‌ർവീസ് നടത്തുന്നതെന്ന് ആളുകള്‍ പറയുന്നു. ഒരാള്‍ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിലാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ‌ർവീസ് മുടങ്ങിയതെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു. എയർകണ്ടിഷൻ ചെയ്ത…

Read More

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; 18 പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും…

Read More

ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച് ഓട്ടോ ഡ്രൈവറുടെ ഷോ ; പിടികൂടി പൊലീസ്

മലപ്പുറം കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ്…

Read More

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം…

Read More

കൊച്ചിയിൽ ബസ് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റി. അപകടത്തിൽ ഒരു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നിയന്ത്രണവിട്ട് ബസ് സിഗ്നൽ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയിൽ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിട്ടുണ്ട്. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Read More

കെഎസ്‌ആർടിസി ബസിനുള്ളിൽ ലൈംഗികാതിക്രമം; സ്‌പോട്ടിൽ ശിക്ഷ നൽകി 23കാരി

കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ 23കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് അതിക്രമം നടന്നത്.ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെതന്നെ യുവതി യുവാവിനെ തല്ലുകയും ചെയ്തു. ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.

Read More

ആലപ്പുഴയിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാർ ഭൂവനേശ്വരി സ്ക്‌കൂളിൻ്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തിൽ സ്കൂ‌ൾ ബസ് പൂർണമായി കത്തി നശിച്ചു. ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

Read More