
ബസ് സമയം ഇനി തത്സമയം അറിയാം; പുതിയ പദ്ധതിയുമായി ദുബൈ ആർ.ടി.എ
ദുബൈയിൽ ബസുകളെ കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകാൻ പുതിയ പദ്ധതി. ഇതിനായി ദുബൈ ആർ.ടി.എ അമേരിക്കയിലെ സ്വിഫ്റ്റി എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടു. പദ്ധതി നടപ്പാകുന്നതോടെ ഓരോ സ്റ്റോപ്പിലും ബസ് എത്തുന്ന സമയം കൃത്യമായി യാത്രക്കാർ ലഭ്യമാകും. വിവിധ മൊബൈൽ ആപ്പുകൾ വഴി ദുബൈയിൽ സർവീസ് നടത്തുന്ന പൊതുബസുകളുടെ വിവരം തൽസമയം യാത്രക്കാരിലെത്തിക്കാനാണ് പദ്ധതി. ബസ് എത്തുന്ന സമയം, നിലവിൽ ബസ് എത്തിചേർന്ന ലൊക്കേഷൻ എന്നിവ തത്സമയം യാത്രക്കാർക്ക് ലഭ്യമാകും. ആർ.ടിഎയുടെ സഹെയിൽ ആപ്പ്, മറ്റ്…