‘ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല’; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പെര്‍മിറ്റ് ലംഘനത്തിനെതിടെ തുടര്‍ച്ചയായ പിഴ അടക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരെ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെയാണ് റോബിന്‍ ബസുടമ ഹൈക്കോടതിയെ…

Read More

കോഴിക്കോട് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാർ മരിച്ച സഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

കോഴിക്കോട് സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബസ് ഉടമയും ഡ്രൈവറുമാണ് അറസ്റ്റിലായത്. ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. വേങ്ങേരി ജംങ്ഷന് സമീപം ഇന്നലെ രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്….

Read More

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്. രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാർപ്പിൽ…

Read More