
ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം
മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഗുണ- ആരോൺ റോഡിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോൾ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ…