അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് എരുമേലിയിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറു മണിക്കാണ് അപകടം. 43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Read More

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അധികൃതരുമാണ് സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ…

Read More