മണിപ്പുരിൽ വീണ്ടും സംഘർഷം: 3 പേർ വെടിയേറ്റു മരിച്ചു

മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത മേഖലയിൽ പുലർച്ചെ 2 മണിയോടെയുണ്ടായ ഏറ്റുമുട്ടലിൽ മെയ്‌തെയ് വിഭാഗക്കാരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികൾക്കുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് നിരോധനാജ്ഞയിൽ നൽകിയ ഇളവുകൾ റദ്ദാക്കി. മൂന്നുമാസമായി തുടരുന്ന മണിപ്പുർ കലാപത്തിൽ ഇതുവരെ 160ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. …

Read More

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് അഗ്നിക്കിരയാക്കി

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്‌റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഹുയ്‌റേം ഹേരാദാസ് അടക്കം നാലു പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് കത്തിച്ചിരിക്കുന്നത്. മേയ് നാലിനാണ് മനഃസാക്ഷിയെ…

Read More

കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്ത നിലയില്‍; ക്ലോസറ്റില്‍ കല്ല്

തീപിടിത്തമുണ്ടായ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവിന്റെ കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്തനിലയില്‍. ക്ലോസറ്റില്‍ കല്ലും കണ്ടെത്തിയതോടെ ട്രെയിനിന് തീയിട്ടതാകാമെന്ന നിഗമനം ബലപ്പെട്ടു. രണ്ട് മാസം മുന്‍പ് സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീയിട്ട ആളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.  തീപിടിത്തമുണ്ടാകുന്നതിനു മുന്‍പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെയും റെയില്‍വേയുടെയും അനൗദ്യോഗിക നിഗമനം.  പുലര്‍ച്ചെ 1.25നാണ് ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് മൂന്നാമതുള്ള ജനറല്‍ കോച്ചില്‍ നിന്ന് പുകയുയര്‍ന്നത്….

Read More

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി കത്തിച്ചെന്ന് പരാതി: പ്രതി ചാണ്ടി ഷമീം പിടിയില്‍

വളപട്ടണത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയെന്നാണ് പരാതി. പ്രതി ചാണ്ടി ഷമീം പിടിയിലായി. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു.  

Read More