പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് കത്തി നശിച്ചു ; ആർക്കും പരിക്കില്ല

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.

Read More

ബംഗ്ലദേശ് കലുഷിതം; ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു

ബംഗ്ലദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്. അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും…

Read More

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്.  വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

Read More

പോക്കറ്റിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; യുവാവിന്റെ തുടയ്ക്കും കൈക്കും പൊള്ളലേറ്റു

കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന്…

Read More

ഇതും അതുല്യ ഭാരതത്തിൽ..! മഴ പെയ്യാൻ സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ചു

ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരുകുറവുമില്ല. ചില സംഭവങ്ങൾ കേട്ടാൽ നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽത്തന്നെയാണോ ജീവിക്കുന്നതെന്നു തോന്നിപ്പോകും. കഴിഞ്ഞദിവസങ്ങളിൽ കർണാടകയിലുണ്ടായ സംഭവങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കൊടും വേനലിൽ മഴ പെയ്യാനായി സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച സംഭവമാണ് രാജ്യമാകെ വലിയ വാർത്തയായത്. ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലാണു വിചിത്ര ആചാരം നടന്നത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി ഗ്രാമവാസികൾ സംസ്‌കരിച്ച മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ചു മൃതദേഹങ്ങളാണു മഴദൈവങ്ങളുടെ പ്രീതിക്കായി പുറത്തെടുത്തു കത്തിച്ചത്. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ്…

Read More

തിളച്ച പാൽ നൽകി പൊളളലേറ്റ സംഭവം; അങ്കണവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു

അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് അഞ്ച് വയസ്സുകാരന് പൊളളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി ഷീബയ്ക്കെതിരെയാണ് കേസെടുത്തത്. സംസാരിക്കാൻ ബുദ്ധിമുട്ടുളള കുട്ടിക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.  കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. താടിയിലെ തോൽ പൊളിയുന്നു എന്നാണ് പറഞ്ഞത്. പോയി നോക്കിയപ്പോള്‍ മകന്‍റെ…

Read More

വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

എറണാകുളം നെട്ടൂരിൽ വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. നെട്ടൂർ സ്വദേശിയായ മോളി ആന്റണിക്കാണ് പൊള്ളലേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തീപിടിത്തത്തിന്റഎ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്. മോളി ആന്റണിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Read More

ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്നര്‍ വായിലിട്ടു, പിന്നാലെ പൊള്ളലേറ്റ് ചോരതുപ്പി അഞ്ചുപേർ ആശുപത്രിയിൽ, സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഹര്യാനയിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ മൗത്ത് ഫ്രഷ്നര്‍ വായിലിട്ട അഞ്ചുപേർക്ക് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേക്കുകയും ചെയ്തു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കഫേയുടെ മാനേജരായ ​ഗ​ഗൻദീപ് സിങ്ങിനെ പോലീസ് അറസ്റ്റു ചെയ്തു. ഹര്യാനയിലെ ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം അങ്കിത് കുമാറും ഭാര്യയയും സുഹൃത്തുക്കളും മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നാലെ വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തു എന്നാണ് വിവരം. ഇവർ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും…

Read More

മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ തീ പടർന്നു;  ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി (29)ക്കാണ് പൊള്ളേലറ്റത്. യുവാവിന്റെ മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. നിലമ്പൂർ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തുന്ന പാട്ടുത്സവ ഷോപ്പിംഗ് ടൂറിസം ഫെസ്റ്റിവൽ ഷോയുടെ മൂന്നാം ദിവസമാണ് ഈ ഫയർ ഡാൻസ് നടന്നത്.  മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ സജിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറയെ (40) ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. റഹീം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ…

Read More