ഭർത്താവിന്റെ കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന് ഭാര്യ

തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊലപ്പെടുത്തിയ വാർത്തയാണു തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്നത്. തിരുവള്ളൂരിലെ പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും പാർവതിയും വിവാഹിതരായത്. മക്കൾ ജനിച്ച് അധികം വൈകാതെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് അടുപ്പത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് രാജേശ്വരിക്കു താലി ചാർത്തിയതായും പറയപ്പെടുന്നു. മാത്രമല്ല, പച്ചക്കടയിലെ…

Read More

പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു; മറ്റൊരു മകൾ ചികിത്സയിൽ

പാലക്കാട് വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പെ‍ാള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു മകൾ നിവേദയും (6) ചികിത്സയിലുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പെ‍ാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളെ പൊള്ളലേറ്റ പരുക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവു പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലെ‍ാരിക്കലാണു നാട്ടിലെത്തുന്നത്….

Read More