സിനിമാ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചു; പുക ശ്വസിച്ച് സമീപവാസികൾക്ക് ശ്വസതടസം

‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചു. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കൾ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്. സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി….

Read More

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നവർക്ക് മിനിമം താങ്ങുവില പരിരക്ഷ നൽകേണ്ടെന്ന് സുപ്രീം കോടതി

വായുമലിനീകരണ വിഷയത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് കർശന താക്കീതു നൽകി സുപ്രീം കോടതി. പഞ്ചാബ് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്ന കർഷകരെ മിനിമം താങ്ങുവില പരിരക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകി.  പാവപ്പെട്ട കർഷകർക്ക് മാലിന്യ സംസ്കരണ യന്ത്രങ്ങൾ വാങ്ങുന്നതിനു പൂർണ സബ്സിഡിയും പ്രവർത്തനച്ചെലവിന് ആവശ്യമായ തുകയും നൽകണമെന്നും ജസ്റ്റിസ് സ‍ഞ്ജയ് കിഷൻ കൗൾ, സുധാൻശു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളിൽ നിന്നു ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ സംസ്ഥാന സർക്കാർ…

Read More

വൈക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തിയേ മതിയാകൂ; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണംമൂലം കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ക്കുമുന്നില്‍ ജസ്റ്റിസ് എസ്.കെ. കൗള്‍ ചൂണ്ടികാട്ടി. വായു മലിനികരണ പ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 20-50…

Read More