
ലോക്സഭ തെരഞ്ഞെടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. രമ്യയുടെ കുറിപ്പ് ” മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. “ പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..