ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ക്വട്ടേഷൻ; വനിതാ ഗ്രാഫിക് ഡിസൈനർ പിടിയിൽ

ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് സംഭവം. ഓംകർ കുമാർ(24) എന്ന യുവാവിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിൻറെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകർ മുൻകാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ…

Read More

എന്തുകൊണ്ടാണ് ഭാര്യമാരുടെ ഇന്ത്യൻ സാരികൾ തീവച്ചു നശിപ്പിക്കാത്തത്; പ്രതിപക്ഷത്തിനെതിരെ ബംഗ്ലദേശ് പ്രധാനമന്ത്രി

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷത്തിനെതിരെ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആദ്യം പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്ന് ഹസീന പറഞ്ഞു.  എന്തുകൊണ്ടാണ് ഭാര്യമാരുടെ ഇന്ത്യൻ സാരികൾ തീവച്ചു നശിപ്പിക്കാത്തതെന്ന് ജനത്തോട് പറയണമെന്നും അവർ പറഞ്ഞു. അവാമി ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷെയ്ഖ ഹസീന  രം​ഗത്തെത്തിയത്. ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ളാണ് ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണമെന്ന് ആഹ്വാനം ചെയ്തത്.  ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ കശ്മീരി ഷോള്‍…

Read More

തെങ്ങിന്‍ തോപ്പില്‍ തീപ്പിടിച്ചു; വയോധികന്‍ പൊള്ളലേറ്റ് മരിച്ചു

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഈ പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനുള്ള തെങ്ങിന്‍തോപ്പിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍തോപ്പില്‍ വലിയതോതില്‍ ആളിപ്പടര്‍ന്നതിനാല്‍, പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക…

Read More